ഉണ്ണിമുകുന്ദന് നായകനാകുന്ന വൈശാഖ് ചിത്രത്തില്‍ റോബിന് രാധാകൃഷ്ണന് വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുക. അന്‍പത് കോടിയായിരിക്കും ചിത്രത്തിന്റെ മുതല്‍ മുടക്കെന്നും റിപ്പോര്‍ട്ടുണ്ട്.
ബ്രൂസ്ലി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് ഗല്ലേറിയ മാളില്‍ നടന്നിരുന്നു. സംവിധായകന് വൈശാഖ്, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവരോടൊപ്പം റോബിനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റോബിന് തന്റെ മകനെ പോലെയാണെന്നാണ് നിര്‍മാതാവ് ഗോകുലം ഗോപാലന് പറഞ്ഞത്. നേരത്തെ റോബിന് ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് താരം ബിഗ് ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
ബിഗ് ബോസില്‍ ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് റോബിന് രാധാകൃഷ്ണന്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഉദ്ഘാടന ചടങ്ങുകളിലും മറ്റും സദീവമായിരുന്നു റോബിന്. ഇതിന് പിന്നാലെ റോബിന് കേന്ദ്രകഥാപാത്രമാകുന്ന സിനിമയും പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ അടക്കം റോബിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.