ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ആളാണ് ഡോ. റോബിന് രാധാകൃഷ്ണന്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു റോബിന് പ്രശസ്തനായത്. നിരവധി പേര് റോബിന് പിന്തുണയുമായി എത്തിയിരുന്നു. പലയിടങ്ങളിലും ഉദ്ഘാടകനായും അതിഥിയായെത്തിയും റോബിന് തിളങ്ങി. ഒടുവില്‍ താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രവും റോബിന് പ്രഖ്യാപിച്ചു. റോബിന് തന്നെയാണ് ചിത്രത്തിലെ നായകനും. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്. ബിഎംഡബ്ല്യുവിന്റെ മൂന്ന് മാസത്തെ സിസി അടച്ചിട്ടില്ല എന്ന ആരോപണത്തിനാണ് റോബിന് മറുപടി പറഞ്ഞിരിക്കുന്നത്.
പലരും പറയുന്നുണ്ട് തന്റെ ബിഎംഡബ്യുവിന്റെ മൂന്ന് മാസത്തെ സിസി അടച്ചിട്ടില്ല എന്നാണ്. എന്നാല്‍ താന്‍ അത് കൃത്യമായിത്തന്നെ അടച്ചിട്ടുണ്ടെന്ന് റോബിന് പറഞ്ഞു. അതിനുള്ള തെളിവുകളും റോബിന് സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തനിക്ക് ലാന്റ്റോവര്‍ ഉണ്ട്, റെഡി ക്യാഷ് കൊടുത്ത് വാങ്ങിയത്. അടുത്തൊരു വണ്ടി ഓണ്‍ ദ വേയാ. പോര്‍ഷെ പനമേര’, എന്നും റോബിന് പറയുന്നു. തനിക്ക് എതിരെ ഓരോ ആരോപണങ്ങളുമായി വരുന്നവര്‍ അത് കയ്യില്‍ വച്ചാല്‍ മതിയെന്നും എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും താന്‍ ഉയര്‍ന്ന് വരുക തന്നെ ചെയ്യുമെന്നും റോബിന് പറയുന്നു.
അടുത്തിടെയാണ് റോബിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. കയ്യില്‍ ചോരയുമായി കൂപ്പ് കയ്യോടെ നില്ക്കുന്ന റോബിന് തന്നെയാണ് ഫസ്റ്റ് ലുക്കില്‍. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ ആരംഭിക്കുന്നുവെന്നും പുതുമുഖങ്ങള്‍ക്ക് ആണ് പ്രധാന്യം നല്‍കുകയെന്നും റോബിന് അറിയിച്ചിട്ടുണ്ട്.