Categories: Celebrities

6 സെക്കന്‍ഡില്‍ വായുവിലൊരു ‘ലാലേട്ടന്‍ ചിത്രം’; അത്ഭുതപ്പെട്ട് മോഹന്‍ലാല്‍

വായുവില്‍ ചിത്രം വരച്ചാല്‍ എങ്ങനെയുണ്ടാകും? പയ്യന്നൂര്‍ കോറം സ്വദേശി കെ.പി. രോഹിത് കല്ലു നിരത്തി അങ്ങനെയൊരു മോഹന്‍ലാല്‍ ചിത്രം വരച്ചിരിക്കുകയാണ്. ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ആയുസ് 6 സെക്കന്‍ഡാണ്. സ്ലോ മോഷനില്‍ വിഡിയോ ഷൂട്ടു ചെയ്താല്‍ മാത്രമേ ഇതു വ്യക്തമായി ആസ്വദിക്കാന്‍ കഴിയൂ. ഡ്രോയിങ് ബോര്‍ഡില്‍ പല വലുപ്പത്തിലുള്ള കല്ലുകള്‍ നിരത്തി മോഹന്‍ലാലിന്റെ മുഖം വരച്ചു. ഇതിനു ശേഷം നിന്നു കൊണ്ടു തന്നെ ബോര്‍ഡിലെ കല്ലുകള്‍ പതുക്കെ മുകളിലേക്ക് ഇടുന്നു. മുറം കൊണ്ടു അരിയും മറ്റും വൃത്തിയാക്കുമ്പോള്‍ ചെയ്യുന്നതു പോലെ ഒരു പ്രത്യേക ആംഗിളിലാണു കല്ലുകള്‍ മുകളിലേക്ക് ഇടുന്നത്. ഏകദേശം 6 സെക്കന്‍ഡ് നേരം ബോര്‍ഡിലെ ചിത്രം വായുവില്‍ തെളിഞ്ഞു നില്‍ക്കും.

നീണ്ട കാലത്തെ ശ്രമത്തിലൂടെയാണു രോഹിത് മോഹന്‍ലാലിന്റെ ചിത്രം ഇതുപോലെ വരച്ചു വിഡിയോയിലാക്കിയത്. ചെറുതായി ആംഗിള്‍ മാറിയാല്‍ പോലും ചിത്രം വായുവില്‍ തെളിയില്ല. കല്ലുകള്‍ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവില്‍ ഉയരുമ്പോള്‍ ചിത്രത്തിന്റെ മുകള്‍ഭാഗത്തെ കല്ലുകള്‍ ആദ്യം ഉയരും.
സെക്കന്‍ഡുകള്‍ വൈകിയാണു താഴെയുള്ള കല്ലുകള്‍ ഉയരുക. ഇതു കൃത്യമായി കണക്കാക്കിയാല്‍ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുന്നതാണ് വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടേയും കല്ലുകളുടെ ഭാരം മാറിയാല്‍പ്പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. എന്നാല്‍ രോഹിതിന്റെ ചിത്രത്തില്‍ ഇതെല്ലാം കൃത്യമാണ്. പ്‌ളസ് ടു വിദ്യാര്‍ഥിയായ രോഹിതിന്റെ സഹോദരന്‍ രാഹുലാണ് ‘അപൂര്‍വ ചിത്രം’ വിഡിയോയില്‍ ഷൂട്ടു ചെയ്തത്.

ഈ ചിത്രത്തിന്റെ വീഡിയോ കണ്ടിട്ട് മോഹന്‍ലാല്‍ പറഞ്ഞതു വല്ലാത്ത അദ്ഭുതം എന്നാണ്. നിരവധി ചിത്രങ്ങള്‍ വരച്ചു കിട്ടിയിട്ടുണ്ടെങ്കിലും ഇതുപോലെ വായുവില്‍ നില്‍ക്കുന്നൊരു ചിത്രം കിട്ടുന്നത് ആദ്യമായാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago