Categories: GalleryPhotoshoot

സോഷ്യൽ മീഡിയയും ആരാധക മനസ്സും കീഴടക്കി യുവ കൃഷ്ണ – മൃദുല പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട്; ഫോട്ടോസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ മൃദുല വിജയും യുവകൃഷ്ണയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് സോഷ്യൽ മീഡിയയും അതുപോലെ തന്നെ ആരാധകമനസ്സുകളും കീഴടക്കുകയാണ്. ഫോട്ടോജനിക് വെഡ്ഡിംഗ്സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മൃദുല വിജയ് നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സീരിയല്‍ താരം രേഖ രതീഷാണ് യുവയുടേയും മൃദുലയുടേയും വിവാഹത്തിനു പിന്നില്‍. 500 മണിക്കൂര്‍ 10ഓളം ജോലിക്കാര്‍ ചേര്‍ന്ന് മൂന്നാഴ്ച കൊണ്ട് തയ്യാറാക്കിയ വിവാഹ സാരി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോള്‍. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടിമാരില്‍ ഒരാളാണ് മൃദുല.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago