സോഷ്യല്‍ മീഡിയയിലും സിനിമയിലും ഒരു പോലെ സജീവമാണ് ദൃശ്യ രഘുനാഥ്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് 2017ല്‍ മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശിവറാം മോണി ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
View this post on Instagram
ഇപ്പോഴിതാ കറുത്ത സാരിയിൽ ആരുടെയും മനം മയക്കുന്ന ഭംഗിയിൽ എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. നിതിൻ നാരായണനാണ് ദൃശ്യയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.