കൊവിഡ് പ്രതിസന്ധിയുടെ കാലം ഇന്ത്യന്‍ സിനിമയ്ക്കും പ്രതിസന്ധിയുടെ കാലമായിരുന്നു. തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി ഒട്ടേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും മികച്ച വിജയവും നേടിയിരുന്നു. പ്രശസ്ത ഇന്ത്യന്‍ സിനിമാ നിരൂപണ മാധ്യമമായ ഫിലിം കംപാനിയന് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച പത്തു ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു. അതില്‍ അഞ്ചും മലയാള ചിത്രങ്ങള്‍ ആയിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്.
മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 , ഫഹദ് ഫാസില്‍ നായകനായ ജോജി, ടോവിനോ തോമസ് നായകനായ കള, സുരാജ് വെഞ്ഞാറമ്മൂട്- നിമിഷാ സജയന് ടീമിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, കുഞ്ചാക്കോ ബോബന് നായകനായ നായാട്ട് എന്നിവയാണ് ആ അഞ്ചു ചിത്രങ്ങള്‍. ദി ഡിസൈപ്പിള്‍, കര്ണ്ണന്, ജാതി രത്നലു, ഗീലി പുച്ചി, മണ്ടേല എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു ചിത്രങ്ങള്‍.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/05/Drishyam-2-becomes-third-highest-TRP-rating-on-Malayalam-Miniscreen.jpg?resize=788%2C443&ssl=1)
അതേ സമയം മലയാളത്തിന് മറ്റൊരു നേട്ടം കൂടിയുണ്ട്. ഈ വര്‍ഷം ഇതുവരെ പുറത്തു വന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഐ എം ഡി ബി റേറ്റിങ് നേടിയ ചിത്രമായി മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 മാറി. 8.8 ആണ് ദൃശ്യം 2 ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസ് എന്ന ലോക പ്രശസ്ത സിനിമാ ഡാറ്റാ ബേസില്‍ നേടിയിരിക്കുന്നത്.