ദൃശ്യം 2ല്‍ മോഹന്‍ലാലിനേയും ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടിയേയും രക്ഷിച്ച വക്കീലിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. സിനിമയിലും ജീവിതത്തിലും വക്കീല്‍ തന്നെയായ ശാന്തി പ്രിയ ഹൈക്കോടതിയിലാണ് വർക്ക് ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിനിയായ ശാന്തി രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചെയ്ത ഗാനഗന്ധര്‍വനിലാണ് അരങ്ങേറ്റം കുറിച്ചത്. മാധ്യമരംഗത്തും ശാന്തി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, അമൃത ടി.വി. തുടങ്ങിയ മാധ്യമങ്ങളില്‍ ശാന്തി ഭാഗമായിട്ടുണ്ട്. സാരിയുടുത്തുള്ളത്തരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കുന്നത്.