ആരാധകർ ആകാംക്ഷയോടെയും വലിയ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ദൃശ്യം 3 ഉടൻ എത്തും. മഴവിൽ മനോരമയുടെ അവാർഡ് വേദിയിൽ ആന്റണി പെരുമ്പാവൂർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദൃശ്യം 3 ഉടൻ എത്തുമെന്ന് തന്നെയാണ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരിക്കുന്നത്. നടൻ ടൊവിനോ തോമസിന്റെയും രമേശ് പിഷാരടിയുടെയും ചോദ്യത്തിനുള്ള മറുപടിയായാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം അറിയിച്ചത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യം 3 സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ സംവിധായകൻ ജീത്തു ജോസഫ് തുടങ്ങിയെന്നും ആന്റണി പറഞ്ഞു.
മഴവിൽ മനോരമ അവാർഡിന്റെ പ്രമോ സോഷ്യൽ മീഡിയയി വൈറലായപ്പോൾ തന്നെ ദൃശ്യം 3 ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഒരു മികച്ച സിനിമാനുഭവം ആയിരുന്നു പ്രേക്ഷകർക്ക് നൽകിയത്. കോവിഡിന്റെ സമയത്ത് ദൃശ്യം 2 ഒടിടി റിലീസ് ആയിരുന്നുവെങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടി ആയിരുന്നു ചിത്രത്തെ സ്വീകരിച്ചത്. ഇപ്പോൾ ദൃശ്യം 3 എത്താൻ പോകുന്നതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് പ്രേക്ഷകർ.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ സംവിധായകൻ ജീത്തു ജോസഫ് നേരിട്ട ചോദ്യം ദൃശ്യം 3 ഉടനുണ്ടാകുമോ എന്നായിരുന്നു. എന്നാൽ അതിന് ഉണ്ടെന്നോ ഇല്ലന്നോ ഉള്ള വ്യക്തമായ ഉത്തരം ജീത്തു ജോസഫ് നൽകിയിരുന്നില്ല. എന്നാൽ ദൃശ്യം 3 ആരാധകർ കാത്തിരുന്നതു പോലെ സഫലമാകാൻ പോകുകയാണ്. ദൃശ്യം 3ന്റെ ക്ലൈമാക്സ് തന്റെ പക്കൽ ഉണ്ടെന്ന് നേരത്തെ തന്നെ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ദൃശ്യം 2 റിലീസിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ദൃശ്യം 3 ന്റെ സാധ്യതകളെക്കുറിച്ചും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
നല്ലൊരു ഐഡിയ കിട്ടിയാൽ മാത്രമേ ദൃശ്യം 3 ചെയ്യുകയുള്ളൂവെന്നും ബിസിനസ് സാധ്യത മാത്രം നോക്കി ദൃശ്യം 3 ചെയ്യില്ലെന്നും ജീത്തു വ്യക്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം ഇറങ്ങി എട്ടു വർഷങ്ങൾക്ക് ശേഷമായിരുന്നു ദൃശ്യം 2 ഇറങ്ങിയത്. എന്നാൽ, ദൃശ്യം 3ക്ക് വേണ്ടി ഇത്രയും നീണ്ട കാത്തിരിപ്പ് പ്രേക്ഷകർ നടത്തേണ്ടതില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മോഹൻലാലിന് ഒപ്പം മീന, അൻസിബ, എസ്തർ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി തുടങ്ങി വലിയ താരനിരയാണ് ദൃശ്യത്തിലുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…