Categories: Trailers

ചൈനീസ് സംസാരിച്ച് ദൃശ്യം! ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ട്രെയ്‌ലർ തരംഗമാകുന്നു [TRAILER]

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന അതിഗംഭീരവും വ്യത്യസ്ത‌ത നിറഞ്ഞ പ്രമേയവുമായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ജീത്തു ജോസഫ് ചിത്രമാണ് ‘ദൃശ്യം’ .ചിത്രം കേരളത്തില്‍ മാത്രമല്ല,ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വന്‍ പ്രേക്ഷക ശ്രദ്ധ തന്നെയാണ് നേടിയിരുന്നത്. പ്രേക്ഷകന് ഒരുതരത്തിലും ഊഹിക്കാൻ പറ്റാത്ത കഥയുണ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന ആകാംഷാഭരിതമായ രംഗങ്ങളും  ചിത്രത്തിന്റെ ഓരോ ദൃശ്യങ്ങളേയും തിയേറ്ററുകളില്‍ വേറിട്ട  അനുഭവമാക്കി മാറ്റി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിച്ചത്.മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവും ദൃശ്യം ആയിരുന്നു.

ദൃശ്യത്തിന്റെ തിരക്കഥയുടെ പകര്‍പ്പവകാശം ഒരു ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരിക്കുന്നു എന്ന എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരം ആരാധകരെ അറിയിച്ചത്.

അദ്ദേഹം പണ്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്, കൂടെ നിന്ന നിങ്ങളോരോരുത്തരോടും ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായും ജീത്തു ജോസഫ് പറഞ്ഞു. ചൈനീസ് കമ്പനി അധികൃതരോടൊപ്പമിരിക്കുന്ന വീഡിയോയും ജീത്തു പോസ്റ്റ് ചെയ്തിട്ടുണ്ട് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം മോഹന്‍ലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ഞാന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തുവന്ന ദൃശ്യം ഞങ്ങള്‍ക്കേറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാര്‍ത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകര്‍. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്‌സ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്, കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി  സന്തോഷത്തിന്റെ വസന്തകാലങ്ങള്‍ ഇനിയും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ജീത്തു ജോസഫ്  

ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്.ഷീപ് വിത്ത് ഔട്ട് എ ഷെപ്പേർഡ് എന്നാണ് ചിത്രത്തിന്റെ പേര്.ഡിസംബർ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ട്രയ്ലർ കാണാം

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago