ദൃശ്യം 2 വില്‍ വരുണിന്റെ ആത്മാവ് !!! ട്വിസ്റ്റുകള്‍ നിറച്ച് അടപടലം ട്രോളുകള്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ദൃശ്യം. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം എങ്ങനെ ആകും എന്ന് ആരാധകര്‍ വിലയിരുത്തുന്നത്. ചിത്രത്തിലെ രണ്ടാം ഭാഗത്തിന്റെ കഥ എന്താണെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ വളരെയധികം ആകാംക്ഷ ആണുള്ളത് . പക്ഷേ അണിയറ പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള ക്ലൂ പോലും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

വരുണിന്റെ മരണത്തിലും നായകന്‍ ജോര്‍ജ്ജുകുട്ടി ആരുമറിയാതെ ബോഡി ഒളിപ്പിച്ച് വച്ച ട്വിസ്റ്റിലുമായി സിനിമ അവസാനിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ കേസന്വേഷണം ആരാകും എന്നും കേസ് എങ്ങനെ തിരിമറിഞ്ഞ് പോകുമെന്നും ട്രോള്‍ ഭാവന സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശ്രദ്ധേയമായ ദൃശ്യം ട്രോളുകള്‍ എല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

രണ്ടാം ഭാഗത്തില്‍ കേസന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥനായി എത്തുന്നത് ടോവിനോ ആയിരിക്കുമോ, കുഞ്ചാക്കോ ബോബന്‍ ആയിരിക്കുമോ തുടങ്ങിയ തരത്തിലുള്ള താരതമ്യങ്ങളാണ് ട്രോളുകളില്‍ നിറയുന്നത്. വരുണ്‍ പ്രേതമായി വരുമെന്നും ചിലര്‍ കളിയാക്കുന്നുണ്ട്.

എന്തിരുന്നാലും ഈ ട്രോളുകളെല്ലാം നിറയുന്നത് ദൃശ്യം രണ്ടാം ഭാഗം ഇറങ്ങുന്നതു കൊണ്ടുള്ള പ്രേക്ഷകന്റെ ആകാഷ കൊണ്ട് മാത്രമാണ്. ദൃശ്യം ആദ്യ ഭാഗത്തില്‍ മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago