മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’ ഹിന്ദിയിലേക്ക്. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ അവകാശ തുകയായ 30 കോടി രൂപ നല്‍കിയാണ് ആമസോണ്‍ പ്രൈം ഈ ചിത്രം വാങ്ങിച്ചത്. ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ മറ്റൊരു വമ്പന്‍ തുകക്ക് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശവും വിറ്റു പോയിരിക്കുകയാണ്.
ദൃശ്യം 2വിന്റെ തെലുങ്കു പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത തെലുങ്കു പതിപ്പില്‍ വെങ്കിടേഷ് ആണ് നായകന്. മലയാളത്തില്‍ ഈ ചിത്രം നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ തെലുങ്ക് പതിപ്പിന്റെ കൂടി നിര്‍മ്മാതാവാണ്. ഇത് കൂടാതെ കന്നഡ, തമിഴ് റീമേക്കുകളും ഈ ചിത്രത്തിന് ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇതിന്റെ ആദ്യ ഭാഗമായ ദൃശ്യം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക് ചെയ്ത മലയാള ചിത്രമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹളീസ് ഭാഷകളിലേക്ക് റീമേക് ചെയ്ത ദൃശ്യം, ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളിലും ഇനി എത്തും. ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും ആലോചനയില്‍ ഉണ്ടെന്നു മോഹന്‍ലാല്‍ , ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 19നാണ് ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് വീണ്ടും ചിത്രത്തിലൂടെ ലഭിച്ചത്. സംവിധായകന് ജിത്തു ജോസഫിനും ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. മീന, അന്‍സിബ, സിദ്ദീഖ്, ആശ ശരത്, മുരളി ഗോപി എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തിയത്.