സത്യത്തെ വളച്ചൊടിച്ച് കള്ളമാക്കുകയും കള്ളത്തെ സത്യമാക്കുകയും ചെയ്യുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. അതിന് തെളിവായി ചിത്രങ്ങളും വിഡിയോകളും വരെ പുറത്തിറങ്ങും. വികൃതി എന്ന മലയാള സിനിമയിൽ അതിന്റെ യഥാർത്ഥമായ ഭീകരാവസ്ഥ നമ്മൾ കണ്ടതുമാണ്. അത്തരത്തിൽ ഉള്ളൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോളിവുഡ് സൂപ്പർതാരം ധനുഷ് മദ്യപിച്ച് ജയം രവിയുടെ ഭാര്യ ആരതിയോട് കലഹിക്കുന്ന ഫോട്ടോസാണ് വൈറലായിരിക്കുന്നത്. ജയം രവിയും തൃഷയും ഫോട്ടോസിലുണ്ട്.
ധനുഷിന്റേയും ജയം രവിയുടെയും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 2015ൽ സൂപ്പർഹിറ്റായി തീർന്ന തനി ഒരുവന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നടത്തിയ ഫാമിലി ഗെറ്റ് ടുഗെദറിന്റെയാണ് ഫോട്ടോകൾ. ആരോ മനപ്പൂർവം ഇത്തരം ഗോസിപ്പുകൾ ഉണ്ടാക്കുന്നതാണെന്നാണ് അവർ വെളിപ്പെടുത്തിയത്. ഇപ്പോഴും രണ്ടു കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിലാണെന്നും ഈ വാർത്ത കേട്ടപ്പോൾ പൊട്ടിച്ചിരിക്കുക മാത്രമാണ് അവർ ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.