മലയാള സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന അവഗണനകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയിലാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരുപക്ഷേ തനിക്ക് പരിഗണന ലഭിക്കുന്നുണ്ടാകാം. അത് താന്‍ ബഹളംവച്ചു വാങ്ങുന്നതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പണ്ടൊക്കെ ഒരു സിനിമ നൂറ് ദിവസം ഓടിയില്‍ ഫങ്ഷന്‍ നിര്‍ബന്ധമായിരുന്നു. എല്ലാവര്‍ക്കും മൊമന്റോ കൊടുക്കും. അപ്പോഴും ഹീറോയ്ക്കും ഹീറോയിനും ഡബ്ബ് ചെയ്തവര്‍ക്ക് മാത്രമായിരിക്കും മൊമന്റോ കൊടുക്കുന്നത്. താളം തെറ്റിയ ഒരു താരാട്ട് എന്നൊരു സിനിമയുണ്ടായിരുന്നു. ചിത്രത്തില്‍ താന്‍ ഡബ്ബ് ചെയ്തത് സത്യകല എന്നൊരു നടിക്കായിരുന്നു. ഈ ചിത്രത്തിന്റെ നൂറാം ദിന പരിപാടിക്ക് തങ്ങളോടൊക്കെ എത്താന്‍ പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് താന്‍ ആ പരിപാടിക്ക് പോയത്. അവിടെ ചെന്നപ്പോള്‍ എല്ലാവര്‍ക്കും മൊമന്റോ കൊടുത്തു. പക്ഷെ തനിക്ക് തന്നില്ല. കുറേ കഴിഞ്ഞ് പേര് വിളിച്ചിട്ട് കാശ് തന്നു. പക്ഷെ താന്‍ കാശ് തിരികെ നല്‍കി. ഈ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചു. തിരികെ വീട്ടില്‍ വന്ന് ഒരുപാട് കരഞ്ഞു. പിറ്റേ ദിവസം, ആ സിനിമയുടെ സംവിധായകന്‍ കൊച്ചിന്‍ ഹനീഫിക്ക വീട്ടില്‍ വന്നു. മൊമന്റോയുമായാണ് വന്നത്. താന്‍ അത് സ്വീകരിച്ചില്ല. രഹസ്യമായി തരുന്നതല്ല, പരസ്യമായി തരുന്നതല്ലേ സന്തോഷമെന്ന് താന്‍ ചോദിച്ചു. ആ സംഭവം ഒരു വേദനയായി ഇപ്പോഴും മനസിലുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പൊരു പരിപാടിക്കും തനിക്ക് മൊമന്റോയില്ലായിരുന്നു. ആ പരിപാടിക്ക് താന്‍ പോയിരുന്നില്ല. അവരെ വിളിച്ചു, നിങ്ങളൊരു പരിപാടി വച്ചല്ലോ പക്ഷെ ഡബ്ബ് ചെയ്ത തന്നെ എന്താ വിളിക്കാത്തതെന്ന് ചോദിച്ചു. അവര്‍ സോറി പറഞ്ഞു. പിറ്റേദിവസം സംവിധായകന്‍ മൊമന്റോയുമായി വീട്ടില്‍ വന്നു. അതൊക്കെ ഇപ്പോഴും നടക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…