ദുല്‍ഖര്‍ സല്‍മാന്റെതായി ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ ദുല്‍ഖറര്‍തീയറ്ററില്‍ എത്തി അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കണ്ണും കണ്ണും കൊളളയടിത്താല്‍. നിത്യ നായികയായി എത്തിയ ഒകെ കണ്മണി എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ തമിഴില്‍ അഭിനയിച്ച ചിത്രമാണ് കണ്ണും കണ്ണൂം കൊളളയടിത്താല്‍.
ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദേസിംഗ് പെരിയസാമിയാണ്.
ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ റിതു വര്‍മ്മ, രക്ഷന്, നിരഞ്ജിനി തുടങ്ങിയവരായിരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രം തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും റിലീസാക്കിയിരുന്നു.
തെലുങ്കില്‍ ചിത്രം റിമേക്ക് ചെയ്തത് കണ്ണുലു കണ്ണുലു ദൊച്ചയന്തേ എന്ന പേരിലായിരുന്നു. ചിത്രം ടെലിവിഷനിലും മികച്ച സ്വീകര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം പുറത്ത് വന്നതോടെ തെലുങ്കിലെ ടിആര്‍പി റേറ്റിങ്ങില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. 7.1 ആണ് ചിത്രത്തിന്റെ ടിആര്‍പി റേറ്റിംഗ്. തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ എറ്റവും ഉയര്‍ന്ന റേറ്റിംങ്ങ് ആണിത് എന്ന പ്രത്യേകതയും ഈ ദുല്‍ഖര്‍ ചിത്രത്തിനുണ്ട്.ചിത്രത്തില്‍ ദുല്‍ഖര്‍ സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് വേഷമിട്ടത്. ദുല്‍ഖറിനൊപ്പം സംവിധായകന് ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ആന്റോ ജോസഫും വിയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ഹിറ്റ് ചിത്രം നിര്‍മ്മിച്ചത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…