കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്മാന് ചിത്രം ഹേയ് സിനാമിക മാര്‍ച്ച് മൂന്നിനെത്തുന്നു. ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. പ്രശസ്ത നൃത്ത സംവിധായകരില്‍ ഒരാളായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായക ആകുന്ന ചിത്രമാണ് ഹേയ് സിനാമിക. മാർച്ച് മൂന്നിന് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വവും പുത്തിറങ്ങുമെന്ന പ്രത്യേകതയുണ്ട്. തീയറ്ററിൽ മമ്മൂട്ടി-ദുൽഖർ ക്ലാഷ് ഉണ്ടാകുമോയെന്നാണ് സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ദുൽഖർ സൽമാന്റെ 33ാമത്തെ ചിത്രം കൂടിയാണ് ഹേയ് സിനാമിക. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രീത ജയരാമനാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്ദയാണ്. ചിത്രത്തിലെതായി പുറത്തുവന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്, കോതണ്ഡ രാമന്, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്, ജെയിന് തോംപ്സണ്, രഘു, സംഗീത, ധനഞ്ജയന്, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.