Categories: MalayalamNews

ദുൽഖറിന് നിയമകുരുക്ക് നൽകി മുംബൈ പോലീസ്; ഒടുവിൽ അടികിട്ടിയത് പോലീസിനും

ദുൽക്കർ സൽമാനും മുംബൈ പോലീസും ഏർപ്പെട്ട ഒരു ട്വിറ്റർ വാഗ്‌വാദം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നു.ദുൽഖർ സൽമാൻ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു വീഡിയോ ബോളിവുഡ് താരം സോനം കപൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.ഈ ട്വീറ്റ് എട്ടുപിടിച്ച മുംബൈ പോലീസ്, ഇത്തരത്തിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് തെറ്റാണ് എന്ന് പറഞ്ഞ് രംഗത്തെത്തി.

എന്നാൽ യഥാർത്ഥത്തിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ഇടവേളയിൽ ഉണ്ടായ രസകരമായ നിമിഷം സോനം ക്യാമറയിൽ പകർത്തുകയാണ് ഉണ്ടായത്.സോനം തന്നെ അത് ട്വിറ്ററിൽ പങ്കു വെച്ചു.”ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കരുതലിന് നന്ദി”. സോനം ട്വീറ്റ് ചെയ്തു.

സോയ ഫാക്ടർ എന്ന പുതിയ ബോളിവുഡ് സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.ചിത്രീകരണം നടക്കുമ്പോൾ ഓടുന്ന ട്രക്കിനു മുകളിൽ നിർത്തിയിട്ടിരിക്കുകയാണ് ദുൽഖറും സോനവും ഇരിക്കുന്ന വാഹനം. എന്നാൽ ‍കൈകൾ സ്റ്റീയിറിംഗിൽ പിടിച്ചിരുന്നില്ല. ഫോണിൽ ശ്രദ്ധിക്കുന്ന ദുൽഖറിനെ നോക്കി വിചിത്രമെന്ന് സോനം പറയുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago