നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ. തെന്നിന്ത്യയിൽ നിന്ന് രജനീകാന്തും ദുൽഖർ സൽമാനുമാണ് പരിപാടിക്കെത്തിയത്. ഭാര്യ അമാൽ സൂഫിയയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലായിരുന്നു ദുൽഖർ ചടങ്ങിൽ പങ്കെടുത്തത്.
കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ഇരുവരും ധരിച്ചത്. ഷഹാബ് ദുറാസിയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. രാഹുൽ വിജയിയാണ് സ്റ്റൈലിസ്റ്റ്. ഇതിന്റെ ചിത്രങ്ങൾ ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാൻ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശോക്ല മെഹ്തയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.
രണ്ട് ദിവസമായാണ് പരിപാടികൾ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകൾക്കാണ് ദുൽഖറും അമാലുമെത്തിയത്. രജനീകാന്ത് ആദ്യ ദിനം ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായിരുന്നു. മകൾ സൗന്ദര്യയ്ക്കൊപ്പമാണ് രജനീകാന്ത് ചടങ്ങിനെത്തിയത്.