Categories: MalayalamNews

വൈകല്യം മറന്ന ബിബിന്റെ പെർഫോമൻസിൽ അത്ഭുതം പൂണ്ട് ദുൽഖർ സൽമാൻ

വിഷ്‌ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുക്കെട്ടിൽ പിറന്ന മൂന്നാമത്തെ തിരക്കഥയായ ഒരു യമണ്ടൻ പ്രേമകഥ പൊട്ടിച്ചിരികൾ നിറച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. യമണ്ടൻ പ്രേമ കഥയിലൂടെ വീണ്ടും ബ്ലോക്ക്‌ ബസ്റ്റർ വിജയം അടിച്ചു നിൽക്കുമ്പോൾ അത് വൈകല്യങ്ങളെ മറികടന്നുള്ള ജീവിതം വിജയം കൂടി ആകുന്നുണ്ട് തിരക്കഥാകൃത്തും നടനും ആയ ബിബിൻ ജോർജിന്. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാനെയും ഞെട്ടിച്ചത് ബിബിന്റെ ഈ വിജയം തന്നെ ആണ്. കാഴ്ചയിൽ തന്റെ കാലിനു വൈകല്യം തോന്നാത്ത ബിബിൻ തിരക്കഥ വായിക്കുവാനായി ദുൽഖറിന്റെ വീട്ടിൽ എത്തിയപ്പോഴും ബിബിന്റെ വൈകല്യത്തെ കുറിച്ച് ദുൽഖർ അറിഞ്ഞില്ല.

തിരക്കഥ വായന പൂർത്തിയാക്കി എഴുന്നേറ്റ് നടപ്പോഴാണ് ദുൽഖറിന് ബിബിന്റെ കാലിന്റെ പ്രശ്നം ശ്രദ്ധയിൽ പെടുന്നത്. എന്താ കാൽ ഇരുന്നു മരവിച്ചോ എന്ന ചോദ്യത്തിന് ഇത് പണ്ടേ മരവിച്ചതാണ് എന്നായിരുന്നു ബിബിന്റെ മറുപടി. അഭിനയിക്കുന്ന സമയത്തു പോലും തന്റെ കാലിന്റെ പ്രശ്നങ്ങൾ മറികടന്നായിരുന്നു ബിബിന്റെ പെർഫോമൻസ്. ഫൈറ്റ് രംഗങ്ങളിൽ എല്ലാം മികച്ച അഭിനയം ആയിരുന്നു ബിബിൻ കാഴ്ച വച്ചത്. മിമിക്രി വേദികളിലൂടെ എത്തി ഇന്ന് തന്റെ വൈകല്യങ്ങളെ തരണം ചെയ്ത് സിനിമയിലും ജീവിതത്തിലും വിജയം നേടി നിൽക്കുമ്പോൾ അത് ബിബിൻ എന്ന വ്യക്തിയുടെ വിജയം കൂടി ആകുന്നുണ്ട് അത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago