ഉമ്മിച്ചിയുടെ പിറന്നാൾ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസം ആയിരുന്നു മമ്മൂട്ടിയുടെ ഭാര്യയും ദുൽഖറിന്റെ അമ്മയുമായ ദുൽഖറിന്റെ പിറന്നാൾ എത്തിയത്. പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താര കുടുംബം. മനോഹരമായ ചിത്രങ്ങൾക്കൊപ്പം മനസ് കീഴടക്കുന്ന കുറിപ്പും പങ്കുവെച്ചാണ് ദുൽഖർ സൽമാൻ ഉമ്മിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
‘സന്തോഷകരമായ പിറന്നാൾ എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക്!! ഇന്ന് ഏറ്റവും പ്രത്യേകതയുള്ള ദിവസമാണ്, ഒപ്പം ചെറിയ ഒരു കാര്യത്തിനു പോലുമുള്ള നിങ്ങളുടെ പ്രതികരണം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിന്റെ പിറന്നാൾ ദിവസമാണ് നിങ്ങൾക്കായി കാര്യങ്ങൾ ചെയ്യാൻ മനസില്ലാമനസോടെയാണെങ്കിലും നീ അനുവാദം നൽകുന്ന ഒരേയൊരു ദിവസം. ഇന്ന് ഏറ്റവും സന്തോഷവതിയായ പിറന്നാൾ കുട്ടി നിങ്ങളാണ്. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ഉമ്മാ, ഉമ്മ ഉമ്മ ഉമ്മ’ ഈ അടിക്കുറിപ്പോടു കൂടിയാണ് ദുൽഖർ സൽമാൻ ഉമ്മിച്ചിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ നേർന്നത്.
ദുൽഖറിന്റെ പോസ്റ്റിനു താഴെ നിരവധി ആരാധകരും ആശംസകളുമായി എത്തി. സൗബിൻ ഷാഹിർ, രമേഷ് പിഷാരടി, അപർണ ഗോപിനാഥ്, നസ്രിയ ഫഹദ്. സണ്ണി വെയിൻ, ടോവിനോ തോമസ്, അതിഥി റാവു ഹൈദരി, അനുമോൾ, വിക്രം പ്രഭു, സൈജു കുറുപ്പ്, ആൻസൺ പോൾ, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ദുൽഖറിന്റെ കുറിപ്പിന് താഴെ സുൽഫത്തിന് ആശംസകളുമായി എത്തി.
View this post on Instagram