ഈച്ച എന്ന എസ്.എസ് രാജമൗലി ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടനാണ് കിച്ച സുദീപ്. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടെങ്കിലും അദ്ദേഹത്തെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ഈച്ചയിലെ കഥാപാത്രത്തിലൂടെയാണ്. കിച്ച സുദീപ് നായകനായി എത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂര്‍ണമായും 3ഡിയില്‍ ഒരുക്കുന്ന ചിത്രം മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്.
വിക്രാന്ത് റോണ കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
കേരളത്തിലെ മുന്‍ നിര ഡിസ്ട്രിബൂഷന്‍ കമ്പനികളില്‍ ഒന്നായ വേഫെറര്‍, വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാന്‍ ചെയ്യുന്നത്. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളില്‍ ചിത്രമെത്തും.
അനൂപ് ഭണ്ടാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസിയും ആക്ഷനും ചേര്‍ന്ന് പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാകും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് ഛായാഗ്രഹണം. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.