പൂർണമായും റൊമാന്റിക് ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് നടൻ ദുൽഖർ സൽമാൻ. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇങ്ങനെ പറഞ്ഞത്. തന്റെ പേരിൽ എന്തെങ്കിലും ടൈറ്റിലുകൾ വന്നാൽ അത് ബ്രേക്ക് ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും ദുൽഖർ പറഞ്ഞു. അത്തരത്തിൽ റൊമാന്റിക് ഹീറോ ടൈറ്റിലുകൾ വന്നതിനാലാണ് റൊമാന്റിക് ചിത്രങ്ങളിൽ നിന്നും കുറച്ചു നാളത്തേക്ക് ബ്രേക്ക് എടുത്തതെന്നും ദുൽഖർ പറഞ്ഞു. നേരത്തെ, തനിക്ക് ഉണ്ടായിരുന്ന വിശേഷണം എൻ ആർ ഐ, അർബൻ റോളുകൾ ചെയ്യുന്ന നടൻ എന്നതായിരുന്നെന്നും ദുൽഖർ പറഞ്ഞു.
അതേസമയം, പൂർണമായും താൻ റൊമാന്റിക് ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നും ദുൽഖർ പറഞ്ഞു. കുറച്ചു കാലത്തേക്ക് ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യേണ്ടന്നാണ് തീരുമാനമെന്നും ദുൽഖർ പറഞ്ഞു. ഏതൊക്കെ വേഷം ചെയ്താലും ആളുകൾ റൊമാന്റിക് ഹീറോ എന്നാണ് വിളിക്കുക. കറുപ്പു സല്യൂട്ടും ഇറങ്ങിയത് കുറച്ചു മുമ്പാണ്. അതിൽ അങ്ങനെയുള്ള കാരക്ടറുകൾ ഒന്നുമില്ലെങ്കിലും ആളുകൾക്ക് റൊമാന്റിക് ഹീറോ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. റൊമാന്റിക് സിനിമകൾ പ്ലാൻ ചെയ്ത് ചെയ്യുന്നതല്ലെന്നും അത് സംഭവിച്ചു പോകുന്നതാണെന്നും ദുൽഖർ പറഞ്ഞു.
ഒരു പ്രായത്തിൽ മാത്രമാണ് റൊമാന്റിക് സിനിമകൾ ചെയ്യാൻ കഴിയുക എന്നതാണ് മറ്റൊരു കാര്യമെന്നും ദുൽഖർ പറഞ്ഞു. എന്തെങ്കിലും ഒരു ടൈറ്റിലുകൾ വന്നാൽ അത് ബ്രേക്ക് ചെയ്യണം എന്നുണ്ട്. അതാണ് തന്നെ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ദുൽഖർ പറഞ്ഞു. മലയാളത്തിൽ അഭിനയിക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നതെന്നും എന്നാൽ, എല്ലാ ഭാഷയിലെ കഥകളും കേൾക്കുമെന്നും ദുൽഖർ പറഞ്ഞു. കേൾക്കുന്ന കഥയിൽ ഏറ്റവും ഇഷ്ടപ്പെടുന്നവയാണ് ചെയ്യുന്നത്. ഒരുപാട് ചിത്രങ്ങൾ നേരത്തെ അനൗൺസ് ചെയ്യുന്നതിനോട് താൽപര്യമില്ലെന്നും ദുൽഖർ വ്യക്തമാക്കി. പഠിച്ചത് പുറത്തായതു കൊണ്ട് മറ്റു ഭാഷകൾ കൈകാര്യം ചെയ്യാൻ എളുപ്പമുണ്ടെന്നും സിതാരാമം തമിഴിലും തെലുങ്കിലും താൻ തന്നെയാണ് ഡബ്ബ് ചെയ്തതെന്നും ദുൽഖർ പറഞ്ഞു. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.