മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് നായകനായ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു കഥാപാത്രമായി എത്തുന്നുവെന്നാണ് പുതിയ വിവരം. ആര് ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു കഥാപാത്രമായി എത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരം അതിഥി വേഷത്തിലാകും പ്രത്യക്ഷപ്പെടുക എന്നും ഈ കഥാപാത്രമാകും ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്നതെന്നുമൊക്കെയാണ് റിപ്പോര്‍ട്ട്. സംവിധാകന് ബാല്‍കി ഇക്കാര്യങ്ങള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. കാര്വാന്, സോയ ഫാക്ടര്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. കാര്‍വാനില്‍ അന്തരിച്ച നടന് ഇര്ഫാന് ഖാനായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നായകനായി ദുല്‍ഖര്‍ എത്തിയ സോയ ഫാക്ടറില്‍ സോനം കപൂറായിരുന്നു നായിക. കുറുപ്പ് ആണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന സല്യൂട്ടിലാണ് ദുല്‍ഖര്‍ ഒടുവില്‍ അഭിനയിച്ചത്.