‘ദുബായ് തുറമുഖം മംഗലാപുരത്ത്, കുതിരച്ചാണകവും ആനപിണ്ഡവും എടുത്ത് മാറ്റി എയർഫോഴ്സ് ക്യാംപ്’ – കുറുപിന് പിന്നിലെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് ദുൽഖറും കൂട്ടരും

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്. മിക്കയിടത്തും ഹൗസ് ഫുൾ ആയി തിയറ്ററുകളിൽ ചിത്രം ഓടുകയാണ്. ഇതിനിടയിൽ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് കുറുപ് ടീം രംഗത്തെത്തി. 1980 കളിൽ നടന്ന ഒരു സംഭവം വർഷങ്ങൾക്ക് ശേഷം ചിത്രീകരിച്ചപ്പോൾ നേരിടേണ്ടി വന്ന കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കുറുപിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചു. ദുൽഖർ സൽമാന്റെ യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ 35 വർഷമായി തന്റെ മനസിലുള്ള ഒരു മിസ്റ്ററിയാണ് കുറുപ് എന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. കുറുപ് എന്ന ക്രിമിനലിനെക്കുറിച്ച് പഠിച്ചപ്പോൾ ആണ് ചാക്കോ എന്ന് പറയുന്നത് അയാളുടെ ജീവിതത്തിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നെന്നും ഇതിലും വലിയ കുറ്റങ്ങളും കാര്യങ്ങളും അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും മനസിലായതെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. തുടർന്നാണ് കുറുപിനെക്കുറിച്ച് സിനിമ എടുക്കാൻ തീരുമാനിച്ചതെന്നും ശ്രീനാഥ് പറഞ്ഞു. തിരക്കഥ കേട്ടപ്പോൾ തന്നെ ഇന്ററസ്റ്റഡ് ആയെന്നും ഇത്തരത്തിൽ ഒരു നെഗറ്റീവ് കാരക്ടർ പ്ലേ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതായും ദുൽഖർ പറഞ്ഞു. കുറുപ് സംഭവവുമായി ബന്ധപ്പെട്ട ആളുകളുടെ യൗവനകാലത്തെ ഫോട്ടോകൾ തങ്ങളുടെ പക്കലുണ്ടായിരുന്നെന്നും അതിനോട് സാമ്യം തോന്നുന്ന തരത്തിൽ ആയിരുന്നു കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയതെന്നും ക്രിയേറ്റിവ് ഡയറക്ടർ വിനി വിശ്വലാൽ പറഞ്ഞു.

ബോംബെ തെരുവുകൾ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഗുജറാത്തിൽ ആയിരുന്നു. മൈസൂരിലെ കാടു പിടിച്ചു കടന്ന സ്ഥലത്തെ കുതിരച്ചാണകവും ആനപിണ്ഡവും ഒക്കെ എടുത്തുമാറ്റിയാണ് എയർ ഫോഴ്സ് ക്യാംപ് സെറ്റിട്ടത്. ദുബായിലെ തുറമുഖം മംഗലാപുരത്ത് ആണ് ചിത്രീകരിച്ചത്. പക്ഷേ, ദുബായ് തുറമുഖത്ത് ആഫ്രിക്കൻസിനെ വേണമായിരുന്നു. ആ സമയത്താണ് സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞത് കർണാടകയിലെ ഒരു സ്ഥലലത്ത് ആഫ്രിക്കൻസിന്റെ ശരീരപ്രകൃതിയുള്ള ഒരു ട്രൈബ് ഉണ്ടെന്ന് അറിഞ്ഞത്. ആ ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ പിടിച്ചാണ് പഴയ ആഫ്രിക്കൻ സ്റ്റൈലിലേക്ക് മാറ്റിയതെന്നും ശ്രീനാഥ് പറഞ്ഞു.

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, എഴുത്തുകാരൻ അരവിന്ദ് കെ എസ്, അഭിനേതാക്കളായ ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ, ശോഭിത ധുലിപാല, ഛായാഗ്രാഹകൻ നിമിഷ് രവി, ക്രിയേറ്റിവ് ഡയറക്ടർ വിനി വിശ്വലാൽ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം, പ്രൊഡ്യൂസർ അനിഷ് മോഹൻ, എക്സിക്യുട്ടിവ് പ്രൊഡ്യൂസർ ബിബിൻ പെരുമ്പിള്ളി എന്നിവരാണ് ‘കുറുപ്’ പിറന്നതിനു പിന്നിലെ കഥകൾ പറഞ്ഞത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 day ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago