ദക്ഷിണേന്ത്യൻ അഭിനേത്രി സാവിത്രിയുടെ ജീവിതം അഭ്രപാളികളിലെത്തുന്ന ‘മഹാനടി’ മെയ് ൧൦ മുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സാവിത്രിയായി കീർത്തി സുരേഷ് എത്തുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, സാമന്ത അക്കിനേനി, അർജുൻ റെഡ്‌ഡി ഫെയിം വിജയ് ദേവരകൊണ്ട, അനുഷ്‌ക ഷെട്ടി, പ്രകാശ് രാജ് എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നാഗ് അശ്വിനും നിർമാണം വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്താണ്. ചിത്രത്തിൽ ജമിനി ഗണേശന്റെ റോളാണ് ദുൽഖർ സൽമാൻ ചെയ്യുന്നത്. ടൈറ്റാനിക് ചിത്രീകരിക്കുന്ന ഒരു അനുഭവമാണ് മഹാനടി ലൊക്കേഷനിൽ ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ ദുൽഖർ വ്യക്തമാക്കി. വമ്പൻ പ്രോജക്റ്റും കൂടെയുള്ളവർ മിക്കവരും ചെറുപ്പം മുതൽ പരിചയമുള്ളവരുമെല്ലാമായപ്പോൾ നല്ലൊരു അനുഭവമാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ ലഭിച്ചതെന്ന് ഓരോരോരുത്തരുടേയും പേരെ എടുത്ത് പറഞ്ഞ് ദുൽഖർ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…