വണ്ടിപ്രേമം അരക്കിട്ടുറപ്പിച്ച് ദുൽഖർ സൽമാൻ, ഒറ്റ ചാർജിൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്

ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും ദുൽഖറിനും മമ്മൂട്ടിക്കുമുള്ള ഇഷ്ടത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മലയാളികൾ. മോഡേൺ, വിൻ്റേജ് കാറുകൾക്കും സൂപ്പർ ബൈക്കുകൾക്കുമായി ഒരു ഗാരേജ് തന്നെ ഇവർക്ക് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പടി കൂടെ കടന്ന് ദുൽഖർ ബൈക്ക് നിർമാണ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.

ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമത കിട്ടുന്ന ബൈക്ക് എന്ന നേട്ടം കൈവരിക്കുവാൻ ഒരുങ്ങുന്ന അൾട്രാ വയലറ്റ് എന്ന കമ്പനിയുടെ ആദ്യ ഇൻവെസ്റ്ററാണ് ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുൽഖർ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്.

വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവരും ആശയം പങ്ക് വച്ചപ്പോഴും അവരുടെ നവീന ചിന്തകളിൽ ഉൾപ്പെടെ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അൾട്രാവയലറ്റിന്റെ ആദ്യകാല ഇൻവെസ്റ്റർ ആയതിന്റെ ആവേശത്തിലാണ്, ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. ഇനി തന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ്77നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. എഫ്77 എന്ന മോഡൽ നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago