പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സിതാരാമം’ മികച്ച വിജയം നേടി ജൈത്രയാത്ര തുടരുകയാണ്. തെലുങ്കിലെ ദുൽഖർ സൽമാന്റെ രണ്ടാമത്തെ ചിത്രമായ സിതാരാമം മലയാളം, തമിഴ് ഭാഷകളിലും റിലീസ് ചെയ്തു. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് നായികമാർ. പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയെത്തിയ ചിത്രമാണ് സീതാരാമം. അതുകൊണ്ടു തന്നെ പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോ ഒരുക്കിയി ചിത്രത്തിലെ നായകൻ കൂടിയായ ദുല്‍ഖര്‍ സല്മാൻ. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിൽ ഉള്ളതെന്ന് ചിത്രം കണ്ടിറങ്ങിയ പട്ടാളക്കാരില്‍ ഒരാള്‍ പ്രതികരിച്ചു. ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മികച്ചു നിന്നുവെന്നും പാന്‍ ഇന്ത്യന്‍ ലെവലില്‍ അഭിമാനിക്കാമെന്നും മറ്റൊരാള്‍ പ്രതികരിച്ചു. പട്ടാളത്തിൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു തന്നെ പല സന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നും പട്ടാളക്കാര്‍ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ സീതാരാമം പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്മാന് ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് നായികമാര്‍.
സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, പ്രകാശ് രാജ്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.