ജൂബ്ബയും ഇട്ട് മുണ്ട് മടക്കികുത്തി തനി കോട്ടയം സ്റ്റൈലിൽ ദുൽഖർ സൽമാൻ. ഓക്സിജന്റെ പുതിയ ഷോറൂം കോട്ടയത്ത് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരസ്യത്തിലാണ് അച്ചായൻ ലുക്കിൽ ദുൽഖർ സൽമാൻ എത്തിയത്. ഒരു നിമിഷം മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ കോട്ടയം കുഞ്ഞച്ചനാണോ ഇതെന്ന് പോലും പരസ്യം കാണുന്നവർക്ക് തോന്നിപ്പോകും.
‘എടീ സൂസി’എന്ന് വിളിച്ച് ആരംഭിക്കുന്ന സംസാരരീതി തനി കോട്ടയം ശൈലിയിലാണ് ഉള്ളത്. ഇലക്ട്രോണിക് ഐറ്റംസ് എല്ലാം ലഭിക്കുന്ന ഷോറൂം ആണ് ഓക്സിജൻ. കോട്ടയത്തെ ഷോറൂമിന് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്. സെപ്തംബർ ഒന്നിന് നെഹ്റു സ്റ്റേഡിയത്തിന് സമീപം ആണ് ഉദ്ഘാടനം.
കൈയിൽ സ്വർണ ചെയിനും കഴുത്തിൽ സ്വർണമാലയും അണിഞ്ഞ് വെള്ള ജൂബ്ബയും വെള്ള മുണ്ടും ധരിച്ച് ആണ് പരസ്യത്തിൽ ദുൽഖർ സൽമാൻ എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് കൂടി വെച്ച് പരസ്യത്തിന്റെ അവസാനം അടിപൊളിയായി നടന്നുപോകുമ്പോൾ അത് നോക്കി ഇത് കുഞ്ഞിക്കയാണോ അതോ കോട്ടയം കുഞ്ഞച്ചനാണോ എന്ന് ചോദിച്ചു പോകും പരസ്യം കാണുന്നവർ. 1990-ൽ പുറത്തിറങ്ങിയ മലയാളസിനിമയാണ് കോട്ടയം കുഞ്ഞച്ചൻ. ചിത്രത്തിലെ കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി ആയിരുന്നു അവതരിപ്പിച്ചത്.