കേരളത്തിലെ ജനങ്ങൾ മഴയ്ക്ക് അല്പം ആശ്വാസം കണ്ടെത്തി പുറത്തിറങ്ങിയ ദിനമായിരുന്നു ഇന്ന്. കോരിച്ചൊരിയുന്ന മഴക്കിടയിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രണ്ടു കാരണങ്ങൾ കൂടെയുണ്ടായിരുന്നു ഇന്നത്തെ സന്തോഷങ്ങൾക്ക്. പുതിയ സോഷ്യൽ നെറ്റ്വർക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ധോണിയുടെ പിറന്നാളും ഒരേ ദിനം. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു നമ്മുടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും അദ്ദേഹത്തിന്റെ റിലീസിന് ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയും.
ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യൽ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡിൽ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 261 K ഫോളോവേഴ്സുമായി മലയാളിയുടെ അഭിമാനം ദുൽഖർ സൽമാനാണ് മുൻപന്തിയിൽ. ഒപ്പം മറ്റൊരു വിശേഷം ദുൽഖറിന്റെ കിങ് ഓഫ് കൊത്തയിലെ രാജാവിന് ജേക്സ് ബിജോയ് നൽകിയ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ ധോണിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഉപയോഗിച്ച വിഡിയോയിലും.
View this post on Instagram
പതിനൊന്നു മില്യൺ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസർ മെഗാ ഹിറ്റായതിനു പിന്നാലെ പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തിനും നായകൻ ദുൽഖർ സൽമാനും അഭിനന്ദന പ്രവാഹമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.