യുവതാരം ദുൽഖർ സൽമാൻ പ്രധാനവേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ചുപ്’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചുപ്: റിവെഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്’ എന്ന ചിത്രം. ചിത്രം സെപ്തംബർ 23നാണ് റിലീസ് ചെയ്യുന്നത്. റിലീസിനു മുമ്പേ സിനിമാപ്രേമികൾക്ക് സൗജന്യമായി ചിത്രം കാണാൻ അവസരം ഒരുക്കിയിരുന്നു. കഴിഞ്ഞദിവസം നടന്ന പ്രിവ്യൂ ഷോയുടെ സൗജന്യ ടിക്കറ്റ് നിമിഷനേരം കൊണ്ടായിരുന്നു വിറ്റുതീർന്നത്. ഏതായാലും പ്രിവ്യൂ ഷോയിൽ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ചുപ് നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മികച്ച ചിത്രമാണെന്നുമാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിൽ ദുൽഖർ തകർത്തെന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടപ്പോൾ ദുൽഖർ അടുത്ത ബിഗ് ബി ആകുമെന്ന് പ്രവചിച്ചവർ വരെയുണ്ട്.
സാധാരണ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായിട്ടാണ് പ്രിവ്യൂ ഷോ ഒരുക്കാറുള്ളത്. എന്നാൽ, ഇത്തവണ സിനിമാപ്രേമികൾക്ക് എല്ലാവർക്കുമായി ഒരു പ്രിവ്യൂ ഷോ അണിയറപ്രവർത്തകർ ഒരുക്കുകയായിരുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളായ മുംബൈ, അഹമ്മദാബാദ്, ലക്ക്നൗ, ജയ്പൂര്‍, ബാംഗ്ലൂര്‍, കൊച്ചി, പൂനെ, ഡല്‍ഹി, ഗുര്‍ഗാവാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ പ്രിവ്യൂ ഷോ നടത്തിയത്. സെപ്റ്റംബർ 20ന് ആയിരുന്നു പ്രിവ്യൂ ഷോ. ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകൾ ഫ്രീ ആയി നൽകിയത്.
പത്തു മിനിറ്റിനുള്ളിൽ ഇന്ത്യയിലെ സൗജന്യ പ്രിവ്യൂ ഷോയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു.
സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം വിമർശനങ്ങളും നിഷേധാത്മക അവലോകനങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് ചിത്രീകരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ആർ ബാൽകി ആണ് സംവിധായകൻ. ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൾ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് ലഭിച്ചത്.
#Chup (2022) Review
An engaging first half was well supported by the second half. R Balki’s writing was on point,the man showing his class once again.Splendid performance from @dulQuer, a role that no one will forget quite soon.
MUST WATCH 👌#ChupPublicFreeView #ChupReview pic.twitter.com/QvDyMKdQNc
— What The Fuss (@W_T_F_Channel) September 20, 2022