സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ ഒരുക്കിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ നന്ദി പറഞ്ഞു. ഗുണ്ട ജയന് നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയോടെയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന് എത്തിയത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. സിജു വില്‍സണ്‍, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീന്, ശബരീഷ് വര്‍മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് എല്‍ദോ ഐസക്കാണ്. കിരണ്‍ ദാസാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.