മകൾ മറിയത്തിന് മധുരം നിറഞ്ഞ വാക്കുകളാൽ പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. മകൾ ആറു വയസുകാരി ആയതിന്റെ സന്തോഷം ദുൽഖർ ആരാധകരുമായി പങ്കുവെച്ചു. മനോഹരമായ ചിത്രങ്ങൾക്കൊപ്പം അതിലും മനോഹരമായ ഒരു കുറിപ്പ് കൂടി പങ്കുവെച്ചാണ് തന്റെ രാജകുമാരിക്ക് ദുൽഖർ ആശംസകൾ നേർന്നത്.
‘എന്റെ രാജകുമാരിക്ക് ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു. സ്നേഹത്തിന്റെ നിർവചനവും ഒപ്പം അത്ഭുതവും ആനന്ദവും സന്തോഷവും ആണ് നീ. രണ്ട് കാലടിയിൽ ആണ് എന്റെ മുഴുവൻ ഹൃദയവും. നീ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനും നിന്റെ സ്വപ്നങ്ങൾ സഫലമാകാനും വേണ്ടി ഞാൻ പ്രാർത്ഥിക്കും. നിനക്ക് നക്ഷത്രങ്ങളെ തൊടാൻ കഴിയുന്നത് വരെ ഞാൻ നിന്നെ താങ്ങി നിർത്തും. പക്ഷേ, എനിക്കറിയാം നിനക്ക് അതെല്ലാം സ്വന്തമായി തന്നെ ചെയ്യാനാണ് ഇഷ്ടം. പൂർണതയോടെ, നിന്റെ താളത്തിൽ അത് നിനക്ക് ചെയ്യാൻ കഴിയും. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ അത്രയധികം സ്നേഹിക്കുന്നു.’ – ദുൽഖർ കുറിച്ചു.
മകൾ മറിയത്തിന് കഴിഞ്ഞദിവസം ആറു വയസ് ആയിരുന്നു. അതേസമയം, നിരവധി സഹപ്രവർത്തകരും ആരാധകരും കുഞ്ഞു മറിയത്തിന് ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബൻ, അപർണ ഗോപിനാഥ്, ലുക്മാൻ അവറാൻ, വിക്രം പ്രഭു, മാളവിക തുടങ്ങി നിരവധി താരങ്ങളാണ് ആശംസകൾ നേർന്നത്.
View this post on Instagram