മലയാള സിനിമ ലോകത്ത് നായകനായി പ്രണവ് കൂടി അരങ്ങേറ്റം കുറിച്ചതോടെ ആരോഗ്യകരമായ ഒരു മത്സരത്തിനാണ് മലയാളികൾ കാതോർത്തിരിക്കുന്നത്. അത് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിലാണ്. ആ പ്രതീക്ഷകൾക്കിടയിലാണ് ദുൽഖറിനെയും പ്രണവിന്റെയും ഡ്യൂപ്പുകൾ ഒരേ വേദിയിലെത്തുന്നത്. വനിത ഫിലിം അവാർഡ്സിന്റെ വേദിയിൽ സുരാജ് വെഞ്ഞാറമൂടും സംഘവും അവതരിപ്പിച്ച കോമഡി സ്കിറ്റിലൂടെയാണ് ദുൽഖറിനെയും പ്രണവിനെയും ഡ്യൂപ്പുകൾ വേദിയിലെത്തിയത്. സദസ്സിൽ അമ്പരിന്നിരുന്ന് ദുൽഖറും ഫഹദും നസ്രിയയുമെല്ലാം സ്കിറ്റ് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.