വിടർന്ന കണ്ണുകളും ശാലീനത്വം തുളുമ്പുന്ന അഴകുമായി സിനിമയിലേക്കെത്തിയ ദുർഗ കൃഷ്ണ എന്ന നായികയെ വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുത്തത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ദുർഗ്ഗയുടെ പുതിയ ചിത്രം കുടുക്കാണ്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം റാമിലും ദുർഗ ലാലേട്ടനൊപ്പം അഭിനയിക്കുന്നുണ്ട്.
View this post on Instagram
താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിഗരറ്റ് വലിച്ചുകൊണ്ടാണ് നടി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. റിബൽ എന്ന് കുറിച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് ആദം പള്ളിലാണ്. അനൂപ് ചാക്കോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോയും പോസുമെല്ലാം കണ്ടതോടെ സദാചാരക്കാർ സട കുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്.
View this post on Instagram
താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് വരന്. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു.
View this post on Instagram
കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ കൃഷ്ണയെ ലിപ്ലോക്ക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സീനിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദുർഗ തന്നെ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. കുടുക്കിലെ ആ പാട്ട് പ്രമോട്ട് ചെയ്യാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഭര്‍ത്താവ് അര്ജുന് ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അര്‍ജുനെ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമായിരുന്നില്ലെന്നുമാണ് ദുർഗ വെളിപ്പെടുത്തിയത്.