കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ സച്ചിൻ സാവന്തുമായി ബന്ധം, നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു, അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് നവ്യ സമ്മാനം സ്വീകരിച്ചെന്ന് ഇഡി

കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ സച്ചിൻ സാവന്തുമായി ബന്ധമുണ്ടെന്ന കാരണത്താൽ നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയായ സച്ചിൻ സാവന്തുമായി നവ്യയ്ക്ക് സൗഹൃദം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടിയെ ഇ ഡി ചോദ്യം ചെയ്തത്. സച്ചിൻ സാവന്തിൽ നിന്ന് നടി നവ്യ നായർ വിലകൂടിയ ആഭരണങ്ങൾ സമ്മാനമായി കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നടിക്ക് വില കൂടിയ സ്വർണാഭരണങ്ങളും സമ്മാനങ്ങളും നൽകിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം, തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. കഴിഞ്ഞ ദിവസം ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും പരാമർശിക്കുന്നുണ്ട്. ലഖ്നൗവിൽ കള്ളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കെ സച്ചിൻ സാവന്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ, ഐ ആർ എസ് ഉദ്യേഗസ്ഥൻ സച്ചിൻ സാവന്തിനെ ഒരേ റെസിഡൻഷ്യൽ ഏരിയയിലെ താമസക്കാർ എന്ന നിലയിൽ പരിചയമുണ്ടെന്ന് നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിനായി അദ്ദേഹത്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്റെ ജന്മദിനത്തിനു സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. അതേസമയം നവ്യയ്ക്ക് ഉപഹാരങ്ങളൊന്നും നൽകിയിട്ടില്ലെന്നും ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago