കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടോവിനോയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തീപിടിച്ച വസ്ത്രവുമായാണ് ഇതേരംഗത്തിലും ടൊവീനോ അഭിനയിക്കുന്നത്.
നവാഗതനായ സ്വപ്നേഷ് കെ.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം എടക്കാട് ബറ്റാലിയന് 06 ലേതാണ് ഈ രംഗം.നേരത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന് നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ടൊവിനോക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്നു.
നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന് ഈണം പകരുന്നു. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം.