ചിമ്പുവിനെ നായകനാക്കി സുശീന്ദ്രന് സംവിധാനം ചെയ്ത ‘ഈശ്വരന്റെ’ ട്രെയ്ലര് പുറത്തെത്തി. വിജയ് ചിത്രം മാസ്റ്റർ റിലീസാകുന്നതിന്റെ പിറ്റേന്നാണ് ഈശ്വരൻ തീയറ്ററുകളിലെത്തുക. ഈ പൊങ്കലിന് എല്ലാ ആഘോഷങ്ങളുമായെത്തുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്ലർ ഉറപ്പ് തരുന്നുണ്ട്. ഈശ്വരന് വേണ്ടി ചിമ്പു നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാലാജി കാപ്പ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് ആന്റണി. സംഗീതം തമന് എസ്. ഭാരതിരാജ, നിധി അഗര്‍വാള്‍, നന്ദിത ശ്വേത, ബാല ശരവണന്, മുനീഷ്കാന്ത്, കാളി വെങ്കട്, മനോജ് ഭാരതിരാജ, ഹരീഷ് ഉത്തമന്, സ്റ്റണ്ട് ശിവ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.