ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന താരങ്ങൾ വീണ്ടും ഒത്തുചേർന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയും നടിയുമായ സുമലതയുടെ മകന്റെ വിവാഹത്തിന് വേണ്ടിയാണ് താരങ്ങൾ ഒത്തു ചേർന്നത്. സുമലതയുടെയും മരിച്ചുപോയ നടൻ അംബരീഷിന്റെയും മകന്റെ വിവാഹവേദിയിലാണ് താരങ്ങൾ ഒത്തു ചേർന്നത്. സുമലതയുടെയും അംബരീഷിന്റെയും മകൻ അഭിഷേക് പ്രേക്ഷകർക്ക് സുപരിചിതനാണ്. മാതാപിതാക്കളെ പോലെ അഭിനയലോകത്ത് സജീവമാണ് അഭിഷേകും.
അഭിഷേകിന്റെ ആദ്യ സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആയിരുന്നു അംബരീഷിന്റെ മരണം. ഫാഷന്‍ ഡിസൈനറും മോഡലുമായ അവിവ ബിഡപയാണ് അഭിഷേകിന്റെ ജീവിതസഖി.കഴിഞ്ഞദിവസം ആയിരുന്നു അഭിഷേകിന്റെയും അവിവയുടെയും വിവാഹം. വിവാഹചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ അടക്കി വാണിരുന്ന താരറാണിമാർ എല്ലാവരും തന്നെ സുമലതയുടെ വിവാഹത്തിന് എത്തിയിരുന്നു. സുഹാസിനി, ലിസി ലക്ഷ്മി, രാധിക, നദിയ മൊയ്തു, വാണിഗണപതി, മേനക, അരുണ, സ്വപ്ന, മീന തുടങ്ങി തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികമാരെല്ലാം ഒന്നിച്ചെത്തിയ ചടങ്ങ് കൂടിയായിരുന്നു അഭിഷേകിന്റെ വിവാഹം. 80കളിലെ താരങ്ങളുടെ സംഗമം ആയിരുന്നു വിവാഹവേദി. രജനീകാന്ത്, യഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.