സണ്ണി ലിയോൺ ആദി തിമിർത്ത ലൈല ഓ ലൈലക്കും ഓക്കേ ജാനുവിലെ ഹമ്മ ഹമ്മ ഗാനത്തിനും ശേഷം ഇപ്പോൾ തരംഗമായിരിക്കുന്നത് ടൈഗർ ഷെറോഫ് നായകനാകുന്ന ബാഗി 2ലൂടെ ‘ഏക് ദോ തീനു’മാണ്. ജാക്വിലിൻ ഫെർണാണ്ടസാണ് ഗാനത്തിനായി തകർപ്പൻ ചുവടുകൾ വെക്കുന്നത്. 1988ൽ ഇറങ്ങിയ തേസാബ് എന്ന ഗാനത്തിൽ മാധുരി ദീക്ഷിതാണ് ഒറിജിനൽ ഗാനത്തിനായി ചുവടുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ ഗാനത്തിന് ചുവടുകൾ വെച്ച് മൂന്നു സുന്ദരിമാരും. യൂണിക്ക് ഡാൻസ് ക്രൂവിന് വേണ്ടി സാക്ഷി ഗുപ്ത, തൃപ്തി സാഹു, അകൃതി കർണവാൾ എന്നിവരാണ് ചുവട് വെച്ചിരിക്കുന്നത്. വിപിൻ ശർമയാണ് കൊറിയോഗ്രാഫി.