കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള നടന് ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഭാര്യ എലിസബത്ത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ബാലയുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള അടിയന്തര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊക്കെ ശക്തനായി തിരിച്ചുവന്നിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു. ഇത്തവണയും അദ്ദേഹം തിരിച്ചുവരുമെന്നും എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
രോഗവിവരം സംബന്ധിച്ച ന്യൂസ് പുറത്തായത് ബാലയെ വിഷമിപ്പിച്ചു. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ അതാണ് പറഞ്ഞത്. എല്ലാവരോടും അദ്ദേഹം ഓക്കെയാണെന്ന് പറയാന്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും എലിസബത്ത് പറഞ്ഞു.
കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതല്‍ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ പ്രവര്‍ത്തനം 20-30 ശതമാനം മാത്രമായിരുന്നു. ബാലയുടെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷും മകള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ബാലയുടെ സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിരുന്നു.