അഭിജിത് മുവാറ്റുപുഴ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് മുവാറ്റുപുഴ നിർമ്മിച്ച് അച്യുതൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന വെബ്സീരീസ് എൻകൗണ്ടർ വിത്ത് എക്സ് രണ്ടാം ഭാഗത്തിന്റെ സോങ് ടീസർ റിലീസ് ചെയ്തു. മലയാള സിനിമയിലെ പ്രമുഖ നവ സംവിധായകരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി റിലീസ് ചെയ്ത ടീസർ ഇതിനകം വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.
ആദ്യ ഭാഗത്തിന് വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. സെപ്റ്റംബർ 15നു റിലീസിനു തയ്യാറെടുക്കുന്ന രണ്ടാമത്തെ എപ്പിസോഡിനു മുൻപ് എത്തിയിരിക്കുന്ന എൻകൗണ്ടർ വിത്ത് എക്സ് ചാപ്റ്റർ 2 സോങ് ടീസറിന് സോഷ്യൽ മീഡിയയിലാകെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. വളരെ നിലവാരമുള്ള ദൃശ്യങ്ങളും സംഗീതവും ടീസറിന്റെ മാറ്റു കൂട്ടുന്നു.
അച്യുതൻ, ധനശ്രീ, മനൂപ് മോഹൻ, ആതിര കല്ലിങ്കൽ,എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന എൻകൗണ്ടർ വിത്ത് എക്സിന്റെ രണ്ടാം ഭാഗത്തിൽ നിക്സൺ ജോയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മനൂപ് മോഹൻ എഡിറ്റിങ്ങും അക്ഷയ് ശിവദാസ് ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സബിൻ ഫിലിപ്പ് എബ്രഹാം, സ്റ്റിൽസ് – ആൻജോ സലിൻസ്, അസ്സോസിയേറ്റ് ഡയറക്ടർ – നയൻതാര മുരളി. മികച്ചൊരു മെലഡി ഗാനത്തിന്റെ സൂചന നൽകുന്ന സോങ് ടീസർ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നിലവാരമുള്ള മേക്കിങ് കൊണ്ടും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നുണ്ട്.