ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0 . രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.ഏ ആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ യന്തിരലോകത്തെ സുന്ദരിയോ എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. രജനീകാന്തും ആമി ജാക്സണും ഒന്നിക്കുന്ന റോബോട്ടുകളുടെ ലോകത്തെ പ്രണയം കാണിച്ചു തരുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ദ് ശ്രീറാമും സാക്ഷ തിരുപതിയുമാണ്.
ശാസ്ത്രജ്ഞനായ റിച്ചാർഡിനെയാണ്
അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനും അക്ഷയ് തന്നെ.റോബോട്ടിന്റെ വേഷത്തിൽ ആയിരിക്കും എമി ജാക്സൻ ചിത്രത്തിൽ വേഷമിടുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമികുന്ന ചിത്രത്തിന് 600 കോടി രൂപയുടെ വലിയ ബഡ്ജറ്റ് ആണുള്ളത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നേരത്തെ ദുബായിൽ നടന്നിരുന്നു.എ. ആർ റഹ്മാൻ ആണ് സംഗീതം. ചിത്രം നവംബർ 29ന് ലോകം എമ്പാടും റിലീസ് ചെയ്യും.