പ്രേക്ഷകപ്രീതി സ്വന്തമാക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്.
ചെന്നൈ, അഡയാർ, ടി നഗർ, കാരപാക്കം എന്നിവിടങ്ങളിലെ കമ്പനിയുടെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. പണമിടപാടുമായി ബന്ധപ്പെട്ട പരിശോധനയാണ് നടക്കുന്നത്.
പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 എന്നീ സിനിമകളുടെ നിർമാതാക്കളാണ് ലൈക്ക പ്രൊഡക്ഷൻസ്.