കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തിയ ഒറ്റ് പ്രദര്‍ശന വിജയം തുടരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച സസ്പെന്‍സ് ത്രില്ലര്‍ എന്നാണ് ഒറ്റിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളും അരവിന്ദ് സ്വാമിയുടെ പ്രകടനവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബന് ഇന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ അത്യന്തം മാസായാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. മലയാളത്തിലേക്ക് മറ്റൊരു ഗ്യാങ്സ്റ്റര്‍ ചിത്രം എന്നതിനൊപ്പം ഒരു റോഡ് ത്രില്ലര്‍ മൂവി കൂടിയാണ് ഒറ്റ്. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഗാനങ്ങളും പ്രശംസനീയമാണ്. ഒരു കുടുംബ ചിത്രമായ തീവണ്ടിക്ക് ശേഷം ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന് ഫെല്ലിനി വിജയിച്ചുവെന്ന് പറയാം.
ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുംബൈ കൂടാതെ ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. എസ് സജീവ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് അരുള്‍ രാജ് കെന്നഡിയാണ്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രാഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റില്‍സ് റോഷ് കൊളത്തൂര്‍, സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം, റോണക്സ് സേവ്യര്‍ മേക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്ട്രോളര് സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന് എബ്രഹാം, സഹനിര്‍മാണം സിനിഹോളിക്സ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിറപ്രവര്‍ത്തകര്‍.