സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന എങ്കിലും ചന്ദ്രികേ നാളെമുതൽ തിയറ്ററിലേക്ക്. ചിത്രത്തിൽ നിരഞ്ജന അനൂപ് ആണ് നായിക. ഒരു കല്യാണവും അതിനെ തുടർന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ചന്ദ്രികേ ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
ആദിത്യൻ ചന്ദ്രശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖർ, അർജുൻ നാരായണൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആവറേജ് അമ്പിളി എന്ന വെബ്സീരീസ് ആദിത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്നു.
സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്വി റാം, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോഷന് മെറ്റീരിയലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരഞ്ജന അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹിതയാകുന്നു എന്ന തരത്തിലുള്ള പത്രപരസ്യമായിരുന്നു ഇത്. ആന്‍ അഗസ്റ്റിനും വിവേക് തോമസും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ജിതിന് സ്റ്റാന്‍സിലോസ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.