വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന ലേബലിൽ ശ്രദ്ധേയമായ ചിത്രമാണ് മാർക്കോണി മത്തായി .വിജയ് സേതുപതിയോടൊപ്പം ജയറാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ .ജി നിർമിച്ചു സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോണി മത്തായി.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എന്നാ പറയാനാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ഗോപൽ,ഭാനു പ്രകാശ്,സംഗീത എന്നിവർ ചേർന്നാണ്.എം ജയചന്ദ്രൻ ആണ് സംഗീത സംവിധായകൻ. അനിൽ പനച്ചൂരാൻ വരികൾ രചിച്ചിരിക്കുന്നു. സ്നേഹബന്ധങ്ങളുടെ ഊഷ്മതയിൽ ഒരുക്കുന്ന ചിത്രം ജൂലൈയിൽ റിലീസിനെത്തും .