ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 25ാമത്തെ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.ഓകെ കണ്മണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴിലും പ്രിയതാരമായ ദുല്‍ഖറിന്റെ 25ാംചിത്രം ഒരുക്കുന്നത് പ്രശസ്ത തമിഴ് സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ്.
ചിത്രത്തിലെ എന്നൈ വിട്ട് എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രഞ്ജിത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ഒരു മാസ്സ് ഹീറോയ്ക്ക് വേണ്ട എല്ലാ ചേരുവകളും ദുൽഖറിന്റെ കഥാപാത്രത്തിന് ഉണ്ടാകുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.
തെന്നിന്ത്യൻ സുന്ദരി ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.പീലി ചുപ്പുലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ സുന്ദരിയാണ് ഋതു.കെ.എം ഭാസ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.