തീയറ്ററുകളില്‍ ചിരിപടര്‍ത്തി ‘ന്നാലും ന്റെളിയാ’; ചിത്രത്തിന് മികച്ച പ്രതികരണം

സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തിയ ന്നാലും ന്റെളിയാ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂട് കോമഡി കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രമെത്തിയത്. അത് ശരിയവയ്ക്കുന്നതാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. കോമഡി കൈകാര്യം ചെയ്യുന്ന പഴയ സുരാജിനെ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍. സിദ്ധിഖ്-ലെന കോമ്പിനേഷനാണ് ചിത്രത്തില്‍ പ്രശംസിക്കപ്പെട്ട മറ്റൊന്ന്. ചിത്രത്തിലുടനീളം ഇവരുടെ കോമ്പോ ചിരിപടര്‍ത്തിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ചിരിപടര്‍ത്തുന്ന ചിത്രം കണ്ടതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഗായത്രി അരുണ്‍, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാഷ് മൊഹമ്മദും ശ്രീകുമാര്‍ അറയ്ക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, മ്യൂസിക്- വില്യം ഫ്രാന്‍സിസ്, ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ്- മനോജ്, ഗാനരചന-ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുട്ടിയാണി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റിയൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, വി.എഫ്.എക്‌സ്.- കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ് സ്ട്രാറ്റജി ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍- പ്രേംലാല്‍, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി- ഒബ്സ്‌ക്യൂറ, ഡിസൈന്‍- ഓള്‍ഡ് മങ്ക് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago