ബിബിൻ ജോർജ്, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ ഒരുക്കുന്ന മാർഗംകളിയിലെ എന്നുയിരെ പെൺകിളിയേ ഗാനം പുറത്തിറങ്ങി. മനോഹരമായ വിഷ്വൽസിൽ അഴകോടെ ബിബിനും നമിതയും നിറഞ്ഞു നിൽക്കുമ്പോൾ ഗോപി സുന്ദർ ഈണമിട്ട ഗാനം അതിലും മികവോടെ മുന്നിട്ടു നിൽക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ശബ്ദം പകർന്നിരിക്കുന്നത് അക്ബർ ഖാനും സിത്താരയുമാണ്. മാജിക് ഫ്രെയിംസും അനന്യ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ബൈജു, ഹരീഷ് കണാരൻ, ഗൗരി കിഷൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ശശാങ്കൻ മയ്യനാട് തിരക്കഥയും ബിബിൻ ജോർജ് സംഭാഷണവും ഒരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് കാമറ കൈകാര്യം ചെയ്യുന്നത്.