ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് യെന്നൈ നോക്കി പായും തോട്ട. ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ നാളുകളായി പ്രതിസന്ധിയിലായിരുന്നു ചിത്രം.ചിത്രം സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും.തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഗൗതം മേനോൻ റിലീസ് ചെയ്തത്. 2016ലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. നീണ്ട 2 വർഷമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.