പ്രേതം 2 എന്ന സൂപ്പർ ഹിറ്റിന് ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കമല. അജു വര്‍ഗ്ഗീസാണ് ചിത്രത്തിലെ നായകൻ.ത്രില്ലർ ശ്രേണിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അനൂപ് മേനോന്, പുതുമുഖം റുഹാനി ശര്‍മ്മ,ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്, മൊട്ട രാജേന്ദ്രന്, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്, ശ്രുതി ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ആനന്ദ് മധുസൂദനൻ ആണ് സംഗീതം.ഷെഹ്നാദ് ജലാൽ ആണ് ഛായാഗ്രഹണം.ചിത്രത്തിലെ എന്തേ മുല്ലേ എന്ന ഗാനം ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.മിഥുൻ ജയരാജ് ആണ് ഗാനം ആലപിച്ചത്.